കോവിഡ് രണ്ടാംവരവ് അതിഭീകരം; രോഗികളില്‍ പകുതിയിലേറെ പേരും മരണമടയുന്നു: ഐസിഎംആര്‍

കോവിഡ് രണ്ടാംവരവ് അതിഭീകരം; രോഗികളില്‍ പകുതിയിലേറെ പേരും മരണമടയുന്നു: ഐസിഎംആര്‍

കോവിഡ് രോഗം രണ്ടാമതും ബാധിച്ചവരില്‍ മരണ സംഖ്യ ഭയാനകമെന്ന് പഠന റിപ്പോര്‍ട്ട് . രോഗം ആവര്‍ത്തിച്ചെത്തിയവരില്‍ 56 ശതമാനം പേരും മരണത്തിന് കീഴടങ്ങിയതായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) നടത്തിയ പഠനത്തില്‍ കണ്ടെത്തി. മിക്കവരുടേയും രോഗബാധയ്ക്കു കാരണം ബാക്ടീരിയയോ അല്ലെങ്കില്‍ ഫംഗസാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു

കൂടാതെ കോവിഡ് ബാധ വീണ്ടും ഉണ്ടാകുന്നതിന്റെ പ്രധാന ഉറവിടം കോവിഡ് ചികിത്സാ കേന്ദ്രങ്ങള്‍ തന്നെയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. രോഗബാധ ആവര്‍ത്തിച്ചതിന്റെ പ്രധാന ഉറവിടം ആശുപത്രികളെന്നും ഇതു തെളിയിക്കുന്നു. യുക്തിരഹിതമായ ആന്റിബയോട്ടിക് ഉപയോഗവും വിചിത്രമായ ചികിത്സയുമാണ് രോഗികള്‍ക്ക് ലഭിച്ചതെന്നും ICMR റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

രാജ്യത്തെ 10 ആശുപത്രികളിലാണ് ഐസിഎംആര്‍ ഗവേഷകര്‍ പുതിയ പഠനം നടത്തിയത്. രണ്ടാമതും രോഗബാധയുണ്ടായ കോവിഡ് രോഗികളില്‍ പകുതിയിലധികം പേരും മരിച്ചതായി ഐസിഎംആര്‍ കണ്ടെത്തി. തീവ്രപരിചരണ വിഭാഗങ്ങളിലും (ഐസിയു) വാര്‍ഡുകളിലും പ്രവേശിപ്പിക്കപ്പെട്ട രോഗികളെയാണ് പഠന വിഷയമാക്കിയത്. 2020 ജൂണ്‍ മുതല്‍ ഓഗസ്റ്റ് വരെ ഈ പഠനം നടന്നത്.

രോഗം ഭേദമായി മടങ്ങിയവരില്‍ വീണ്ടും രോഗബാധ പ്രകടമാക്കിയത് 3.6% പേര്‍ക്കാണ്. ഈ രോഗികളില്‍ 56 ശതമാനം പേരും മരണത്തിനു കീഴടങ്ങി. 17,534 രോഗികളില്‍ 3.6% പേര്‍ക്കാണ് രണ്ടാമതും ബാക്ടീരിയ അല്ലെങ്കില്‍ ഫംഗസ് അണുബാധയുണ്ടായത്. ഈ രോഗികളില്‍ മരണനിരക്ക് 56.7% ആണ്. ആദ്യമായി കോവിഡ് രോഗികളായി മാറിയവരുടെ മരണനിരക്കിന്റെ പല മടങ്ങാണിത്.

ആശുപത്രിയില്‍ പ്രവേശനത്തിനു ശേഷമുള്ള അണുബാധയുടെ സമയം, അണുബാധയുടെ മൈക്രോ ബയോളജിക്കല്‍, ആന്റി മൈക്രോബയല്‍ റെസിസ്റ്റന്‍സ് ഡാറ്റ, അഡ്മിറ്റ് ചെയ്ത കോവിഡ് -19 രോഗികളുടെ ക്ലിനിക്കല്‍ ഡാറ്റ എന്നിവ പഠിച്ചാണ് റിപ്പോര്‍ട്ടു തയ്യാറായിരിക്കുന്നത്.

‘കോവിഡ് രോഗികളില്‍ രണ്ടാമതും മാരകമായ അണുബാധയുണ്ടായത് രക്തത്തിലും ശ്വാസകോശത്തിലുമാണെന്നും ഐസിഎംആര്‍ പഠനം തെളിയിക്കുന്നു. ശ്വാസകോശ സംബന്ധമായ അണുബാധകളില്‍ സ്ഥിതി വളരെ മാരകമായിരുന്നു. പഠനം നിരീക്ഷിച്ചു.

മരുന്നു പ്രതിരോധശേഷിയുള്ള വൈറസുകളാണ് രണ്ടാം വരവിന്റെ പ്രധാന കാരണം. പല രോഗികള്‍ക്കും ലോകാരോഗ്യസംഘടനയുടെ നിരീക്ഷണ ലിസ്റ്റിലുള്ള ശക്തമായ ആന്റിബയോട്ടിക്കുകള്‍ ആവശ്യമാണെന്നും റിപ്പോര്‍ട്ടു പറയുന്നു.

‘ഞങ്ങളുടെ പഠനത്തില്‍ രണ്ടാമതും രോഗബാധയുണ്ടാവുന്നത് ചികിത്സയുടെ വൈകല്യം നിമിത്തമാണെന്ന സൂചനയാണുലഭിക്കുന്നത്. രോഗബാധ ആവര്‍ത്തിച്ചതിന്റെ പ്രധാന ഉറവിടം ആശുപത്രികളെന്നും ഇതു തെളിയിക്കുന്നു. യുക്തിരഹിതമായ ആന്റിബയോട്ടിക് ഉപയോഗവും വിചിത്രമായ ചികിത്സയുമാണ് രോഗികള്‍ക്ക് ലഭിച്ചതെന്നും ഒട്ടേറെ മരുന്നു കുറിപ്പടി ഉയര്‍ത്തിക്കാട്ടി എസിഎംആര്‍ സമര്‍ത്ഥിക്കുന്നു.

രണ്ടാമതും കോവിഡ് ബാധയുണ്ടായാല്‍ രോഗികളില്‍ കാണപ്പെടുന്ന രോഗവാഹകരായ വൈറസുകളുടെ വര്‍ദ്ധിച്ച സാന്നിദ്ധ്യം ഭയപ്പെടുത്തുന്നതായും റിപ്പോര്‍ട്ടു വെളിപ്പെടുത്തുന്നു.

എന്നാല്‍ ആന്റിബയോട്ടിക്കുകളുടെ യുക്തിസഹമായ ഉപയോഗം ജീവന്‍ രക്ഷിക്കാന്‍ മാത്രമല്ല, പ്രതിരോധശേഷിയുള്ള വേരിയന്റുകള്‍ പടരാതിരിക്കാനും സഹായകമാണെന്നും റിപ്പോര്‍ട്ടു പറയുന്നു.

Share this story