മണിപ്പൂരിൽ യുവാവിനെ അസം റൈഫിൾസ് മേജർ വെടിവെച്ചു കൊന്നു

മണിപ്പൂരിൽ യുവാവിനെ അസം റൈഫിൾസ് മേജർ വെടിവെച്ചു കൊന്നു

മണിപ്പൂരിൽ യുവാവിനെ പട്ടാള ഉദ്യോഗസ്ഥൻ വെടിവെച്ചു കൊന്നു. കാങ്‌പോക്പി ജില്ലയിലാണ് സംഭവം. മംഗ്‌ബോയിലാൽ ലൊവും എന്ന യുവാവാണ് കൊല്ലപ്പെട്ടത്. അസം റൈഫിൾസിന്റെ മേജറാണ് യുവാവിനെ വെടിവെച്ചത്.

മേജർ അലോകിന്റെ നേതൃത്വത്തിലുള്ള സൈനികർ യുവാവിനെ വീട്ടിൽ നിന്ന് പിടിച്ചു കൊണ്ടുപോകുകയായിരുന്നു. ഇയാളെ പിന്നീട് വെടിയേറ്റ് കൊല്ലപ്പെട്ട നിലയിൽ വഴിയരികിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് നാട്ടുകാർ സൈനിക ക്യാമ്പിന് മുന്നിൽ പ്രതിഷേധിക്കുകയാണ്‌

Share this story