ദുരിതാശ്വാസ സാമഗ്രികൾ കടത്തി: ബംഗാളിൽ സുവേന്ദു അധികാരിക്കെതിരെ കേസ്

ദുരിതാശ്വാസ സാമഗ്രികൾ കടത്തി: ബംഗാളിൽ സുവേന്ദു അധികാരിക്കെതിരെ കേസ്

ലക്ഷങ്ങളുടെ ദുരിതാശ്വാസ സാമഗ്രികൾ കടത്തിയെന്ന പരാതിയിൽ പശ്ചിമ ബംഗാൾ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിക്കും സഹോദരൻ സൗമേന്ദു അധികാരിക്കുമെതിരെ കേസ്. കാന്തി മുൻസിപ്പൽ അഡ്മിസ്‌ട്രേറ്റീവ് ബോർഡ് അംഗം രത്‌നദീപ് മന്നയുടെ പരാതിയിലാണ് കേസ്

മെയ് 21ന് സുവേന്ദുവിന്റെയും സൗമേന്ദുവിന്റെയും നിർദേശപ്രകാരം ലക്ഷക്കണക്കിന് രൂപയുടെ ദുരിതാശ്വാസ സാമഗ്രികൾ മുൻസിപ്പാലിറ്റി ഓഫീസിന്റെ ഗോഡൗണിൽ നിന്ന് അനധികൃതമായി കടത്തിയെന്നാണ് പരാതി.

Share this story