24 മണിക്കൂറിനിടെ 1.14 ലക്ഷം പേർക്ക് കൂടി കൊവിഡ്; 2677 പേർ മരിച്ചു

24 മണിക്കൂറിനിടെ 1.14 ലക്ഷം പേർക്ക് കൂടി കൊവിഡ്; 2677 പേർ മരിച്ചു

രാജ്യത്ത് കൊവിഡ് വ്യാപനത്തിൽ വലിയ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,14,460 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ രണ്ട് മാസങ്ങൾക്കിടെ രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ കൊവിഡ് നിരക്കാണിത്

2677 പേർ ഒരു ദിവസത്തിനിടെ കൊവിഡ് ബാധിച്ച് മരിച്ചു. 1,89,232 പേർ ഇന്നലെ കൊവിഡിൽ നിന്ന് മുക്തരായി. നിലവിൽ 14,77,799 പേരാണ് ചികിത്സയിൽ കഴിയുന്നത്.

രാജ്യത്ത് ഇതുവരെ 2,88,09,339 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 2,69,84,781 പേർ രോഗമുക്തരായി. 3,46,759 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. രാജ്യത്ത് ഇതുവരെ 23.13 കോടി പേർ വാക്‌സിൻ സ്വീകരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

Share this story