ഡൽഹി ജി ബി പന്ത് ആശുപത്രിയിൽ മലയാളം സംസാരിക്കുന്നത് വിലക്കി ഉത്തരവ്; പ്രതിഷേധവുമായി നഴ്‌സുമാർ

ഡൽഹി ജി ബി പന്ത് ആശുപത്രിയിൽ മലയാളം സംസാരിക്കുന്നത് വിലക്കി ഉത്തരവ്; പ്രതിഷേധവുമായി നഴ്‌സുമാർ

ഡൽഹി ജി ബി പന്ത് ആശുപത്രിയിൽ ജീവനക്കാർ മലയാളം സംസാരിക്കുന്നത് വിലക്കി ഉത്തരവ്. ഇതിനെതിരെ നഴ്‌സുമാർ പ്രതിഷേധം ശക്തമാക്കാനൊരുങ്ങുകയാണ്. ഇന്നലെയാണ് നഴ്‌സിംഗ് സൂപ്രണ്ട് മലയാളം സംസാരിക്കുന്നത് വിലക്കി ഉത്തരവിറക്കിയത്.

ഇന്നലെ രാത്രിയോടെ ഓൺലൈൻ വഴി നഴ്‌സുമാരുടെ സംഘം ആക്ഷൻ കമ്മിറ്റി രൂപീകരിച്ച് ഇന്ന് മുതൽ പ്രക്ഷോഭം ശക്തമാക്കാൻ തീരുമാനിച്ചിട്ടുണ്ട്. ആശുപത്രിയിലെ രോഗികൾക്കും സഹപ്രവർത്തകർക്കും മലയാളം സംസാരിക്കുന്നത് ബുദ്ധിമുട്ടാണെന്ന് ചൂണ്ടിക്കാട്ടിയാണ് വിലക്ക്. എന്നാൽ മഹാമാരി കാലത്ത് മാനസിക സമ്മർദമുണ്ടാക്കുന്നതാണ് ഉത്തരവെന്ന് നഴ്‌സുമാർ പറയുന്നു

സംഭവത്തിൽ കേരളത്തിൽ നിന്നുള്ള എംപിമാരും ഇടപെട്ടിട്ടുണ്ട്. തീരുമാനം പിൻവലിക്കാൻ നിർദേശിക്കണമെന്ന് കേന്ദ്രമന്ത്രി ഹർഷവർധനോട് എംപിമാർ ആവശ്യപ്പെട്ടു.

Share this story