രാജ്യത്ത് വാക്‌സിൻ ക്ഷാമം, നരേന്ദ്രമോദി ട്വിറ്ററിലെ ബ്ലൂ ടിക്കിന് പിന്നാലെ: രാഹുൽ ഗാന്ധി

രാജ്യത്ത് വാക്‌സിൻ ക്ഷാമം, നരേന്ദ്രമോദി ട്വിറ്ററിലെ ബ്ലൂ ടിക്കിന് പിന്നാലെ: രാഹുൽ ഗാന്ധി

രാജ്യത്ത് കൊവിഡ് വാക്‌സിൻ ക്ഷാമത്തിനിടയിലും നരേന്ദ്രമോദി സർക്കാർ പോരാടുന്നത് ട്വിറ്ററിന്റെ ബ്ലൂ ടിക്കിന് വേണ്ടിയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. മോദി സർക്കാർ ബ്ലൂ ടിക്കിനായുള്ള പോരാട്ടത്തിൽ ആയതിനാൽ വാക്‌സിൻ ആവശ്യമുള്ളവർ ആത്മനിർഭർ ആകേണ്ടി വരും എന്നായിരുന്നു രാഹുലിന്റെ ട്വീറ്റ്

കഴിഞ്ഞ ദിവസം ആർ എസ് എസ് നേതാക്കളുടെ ട്വിറ്റർ അക്കൗണ്ടിന്റെ ബ്ലൂ ടിക്ക് എടുത്തു കളഞ്ഞിരുന്നു. ഇതിന് പിന്നാലെ പുതിയ ഐടി നിയമം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് മോദി സർക്കാർ ട്വിറ്ററിന് അന്ത്യശാസനം നൽകി. എന്നാൽ വൈകുന്നേരത്തോടെ ആർ എസ് എസ് നേതാക്കളുടെ ബ്ലൂ ടിക്ക് പുനഃസ്ഥാപിക്കുകയായിരുന്നു.

Share this story