രാജ്യത്ത് എല്ലാവർക്കും സൗജന്യ വാക്‌സിൻ; പുതുതായി രണ്ട് വാക്‌സിനുകൾ കൂടി വരുമെന്നും പ്രധാനമന്ത്രി

Share with your friends

രാജ്യത്ത് വാക്‌സിൻ നയത്തിൽ മാറ്റം വരുത്തി കേന്ദ്ര സർക്കാർ. ജൂൺ 21 മുതൽ 18 വയസ്സിന് മുകളിലുള്ള എല്ലാവർക്കും സൗജന്യമായി വാക്‌സിൻ നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചു. രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി

നിലവിൽ ഏഴ് കമ്പനികൾ കൂടി വാക്‌സിൻ നിർമിക്കുന്നുണ്ട്. മൂക്കിലൂടെ നൽകുന്ന വാക്‌സിനും വികസിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ തുടരുകയാണെന്ന് പ്രധാനമന്ത്രി അറിയിച്ചു. രാജ്യത്ത് പുതുതായി രണ്ട് വാക്‌സിനുകൾ കൂടി വരും.

സംസ്ഥാനങ്ങൾ ഉന്നയിച്ച ആവശ്യങ്ങളെല്ലാം കേന്ദ്രം അംഗീകരിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാരുകൾ ആവശ്യപ്പെട്ടത് അനുസരിച്ചാണ് 25 ശതമാനം വാക്‌സിനേഷൻ നടത്തുന്നതിന്റെ ഉത്തരവാദിത്വം അവർക്ക് തന്നെ നൽകിയത്. എന്നാൽ അതിലെ ബുദ്ധിമുട്ട് അവർ തിരിച്ചറിയുന്നതിനാലാണ് വാക്‌സിൻ നയത്തിൽ മാറ്റം വരുത്തുന്നത്.

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-