എല്ലാവർക്കും സൗജന്യ വാക്‌സിൻ: 44 കോടി ഡോസ് വാക്‌സിന് കൂടി കേന്ദ്രം ഓർഡർ നൽകി

Share with your friends

രാജ്യത്ത് 18 വയസ്സിന് മുകളിലുള്ള എല്ലാവർക്കും സൗജന്യ വാക്‌സിൻ നൽകുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ 44 കോടി ഡോസ് വാക്‌സിന് കൂടി ഓർഡർ നൽകി കേന്ദ്ര സർക്കാർ സെറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് 25 കോടി കൊവിഷീൽഡ് വാക്‌സിനും ഭാരത് ബയോടെക്കിൽ നിന്നും 19 കോടി കോവാക്‌സിനുമാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം ഓർഡർ നൽകിയത്.

ഇതിനോടകം രണ്ട് കമ്പനികൾക്കും നൽകിയ ഓർഡറുകൾക്ക് പുറമെയാണിത്. ഡിസംബറിനുള്ളിൽ 44 കോടി ഡോസും ലഭ്യമാകുന്ന തരത്തിലാണ് ഓർഡർ. ഇരു കമ്പനികൾക്കും 30 ശതമാനം തുക നൽകിയതായി നീതി ആയോഗ് അംഗം ഡോ. വി കെ പോൾ അറിയിച്ചു

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-