ഇത് മികച്ച തീരുമാനമാണ്; ബിജെപിയിൽ ചേർന്ന ജിതിൻ പ്രസാദയെ അഭിനന്ദിച്ച് ജ്യോതിരാദിത്യ സിന്ധ്യ

Share with your friends

ബി.ജെ.പിയിൽ ചേർന്ന ജിതിൻ പ്രസാദയെ അഭിനന്ദിച്ച് ബി.ജെ.പി. നേതാവും രാജ്യസഭാ എം.പിയുമായ ജ്യോതിരാദിത്യ സിന്ധ്യ. ജിതിൻ തനിക്ക് സഹോദരനെ പോലെയാണെന്നും ഇപ്പോൾ എടുത്ത തീരുമാനത്തിൽ അദ്ദേഹത്തെ അഭിനന്ദിക്കുന്നുവെന്നുമാണ് സിന്ധ്യ പറഞ്ഞത്.

‘എന്റെ ചെറിയ സഹോദരനെ പോലെ കാണുന്ന വ്യക്തിയാണ് ജിതിൻ. ബി.ജെ.പിയിലേക്ക് അദ്ദേഹത്തെ സ്വാഗതം ചെയ്യുന്നു. ഇപ്പോൾ എടുത്ത ഈ തീരുമാനത്തിൽ അദ്ദേഹത്തെ അഭിനന്ദിക്കുന്നു,’ സിന്ധ്യ പറഞ്ഞു.

മുൻ കേന്ദ്രമന്ത്രിയായിരുന്ന ജിതിൻ പ്രസാദ ബുധനാഴ്ചയാണു ബി.ജെ.പി. അംഗത്വം എടുത്തത്. ബിജെപി ആസ്ഥാനത്ത് റെയിൽവേ മന്ത്രി പീയുഷ് ഗോയലാണ് ജിതിൻ പ്രസാദക്ക് അംഗത്വം നൽകിയത്. രാഹുൽ ഗാന്ധിയുടെ വിശ്വസ്തനായിരുന്നു മുൻ കേന്ദ്രമന്ത്രി കൂടിയായ ജിതിൻ പ്രസാദ

 

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-