കനത്ത മഴയിൽ വെള്ളക്കെട്ടിൽ മുങ്ങി മുംബൈ; റെഡ് അലർട്ട് പ്രഖ്യാപിച്ചു

Share with your friends

കനത്ത മഴയിൽ വെള്ളത്തിൽ മുങ്ങി മുംബൈ നഗരം. നഗരത്തിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു. അടുത്ത നാല് ദിവസത്തേക്ക് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കൊങ്കൺ, കിനാർപറ്റി, മുംബൈ എന്നിവിടങ്ങളിലും അതിശക്തമായ മഴയാണ് ലഭിക്കുന്നത്.

കനത്ത വെള്ളക്കെട്ടിനെ തുടർന്ന് ലോക്കൽ ട്രെയിൻ സർവീസുകൾ നിർത്തിവെച്ചു. പൊതുസ്ഥലങ്ങളിലെ വെള്ളം പമ്പ് ചെയ്തു നീക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. തെലങ്കാന, ആന്ധ്രപ്രദേശ്, ഒഡീഷ, ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിലും അടുത്ത ദിവസങ്ങളിൽ ശക്തമായ മഴ ലഭിക്കുമെന്നാണ് പ്രവചനം.

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-