പെൺകുട്ടിയെ ഉപദ്രവിക്കുന്നത് തടഞ്ഞു; ഹരിയാനയിൽ ബോക്‌സറെ കുത്തിക്കൊന്നു

Share with your friends

ഹരിയാനയിൽ ബോക്‌സറെ കുത്തിക്കൊന്നു. പെൺകുട്ടിയെ ഉപദ്രവിക്കുന്നത് തടയാൻ ശ്രമിച്ചതിനാണ് 24കാരനായ കാമേഷ് കൊല്ലപ്പെട്ടത്. റോത്തക്കിലെ റസിഡൻഷ്യൽ കോളനിയിലാണ് സംഭവം

12 വയസുകാരിയെ ഉപദ്രവിക്കാൻ ശ്രമിച്ച യുവാവിനെ തടയാൻ ശ്രമിച്ചതിനിടെയാണ് സംഭവം. കൊല്ലപ്പെട്ട കാമേഷ് മുമ്പ് മോഡലിങ്ങ്, അഭിനയ രംഗത്തുമുണ്ടായിരുന്നു.

തേജ് കോളനിയിൽ ബന്ധുവിനെ സന്ദർശിക്കാൻ പോകുകയായിരുന്നു കാമേഷ്. ഇതിനിടെ യുവാവ് പെൺകുട്ടിയെ ഉപദ്രവിക്കുന്നത് ശ്രദ്ധയിൽ പെടുകയും കാമേഷ് യുവാവിനെ താക്കീത് ചെയ്യുകയും ചെയ്തു. തൊട്ടുപിന്നാലെ പ്രതി കത്തിയെടുത്ത് കുത്തുകയായിരുന്നു.

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-