യെദ്യൂരപ്പയെ കർണാടക മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കാൻ കേന്ദ്ര നേതൃത്വം ആലോചിക്കുന്നതായി റിപ്പോർട്ട്

Share with your friends

കർണാടക മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് ബി എസ് യെദ്യൂരപ്പയെ നീക്കിയേക്കുമെന്ന് സൂചന. ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. സംസ്ഥാന ബിജെപിയിലെ ഒരുകൂട്ടം നേതാക്കൾ യെദ്യൂരപ്പയെ നീക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര നേതൃത്വത്തെ സമീപിച്ചിരുന്നു.

അതേസമയം മുഖ്യമന്ത്രി സ്ഥാനത്ത് യെദ്യൂരപ്പ തുടരുമെന്നായിരുന്നു സംസ്ഥാനത്തിന്റെ ചുമതലയുള്ള അരുൺ സിംഗ് വ്യാഴാഴ്ച പറഞ്ഞത്. എന്നാൽ അരുൺ സിംഗ് സംസ്ഥാന നേതാക്കളുമായി നടത്തിയ ചർച്ചയിൽ സമവായമാകാതെ വന്നതോടെയാണ് മാറ്റത്തിന് ദേശീയ നേതൃത്വം തീരുമാനിക്കുന്നത്.

യെദ്യൂരപ്പയെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കണമെന്നാണ് ഭൂരിഭാഗം ബിജെപി എംഎൽഎമാരും ആവശ്യപ്പെടുന്നത്. എന്നാൽ കേന്ദ്ര നേതൃത്വം പറഞ്ഞാൽ മാത്രം സ്ഥാനമൊഴിയാമെന്ന നിലപാടാണ് യെദ്യൂരപ്പക്ക്.

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-