പ്രത്യേക ഭക്ഷണം വേണമെന്ന സുശീൽകുമാറിന്റെ ഹർജി അത്യാവശ്യമല്ല, ആഗ്രഹം മാത്രമെന്ന് കോടതി

Share with your friends

ജയിലിൽ തനിക്ക് പ്രത്യേക ഭക്ഷണം വേണമെന്ന ഗുസ്തി താരം സുശീൽ കുമാർ നൽകിയ ഹർജി ഡൽഹി കോടതി തള്ളി. സുശീൽകുമാറിന്റേ ആവശ്യം അത്യാവശ്യമല്ലെന്നും ആഗ്രഹമായി മാത്രമേ കാണാനാകുവെന്നും കോടതി പറഞ്ഞു.

ജയിലിൽ നിത്യവും ലഭിക്കുന്ന ഭക്ഷണത്തിൽ എന്തെങ്കിലും കുറവുള്ളതായി സുശീൽകുമാർ പറയുന്നില്ല. ജയിൽ നിയമങ്ങൾ പ്രകാരമാണ് ഭക്ഷണത്തിന്റെ അളവും മറ്റും. പരാതിക്കാരന് സന്തുലിതവും ആരോഗ്യകരവുമായ ഭക്ഷണമാണ് നൽകുന്നത്. സുശീൽകുമാറിന് രോഗങ്ങളൊന്നുമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടുകയും ചെയ്തു

മത്സരങ്ങൾക്ക് തയ്യാറെടുക്കുന്നതിനാൽ ഒമേഗ 3 ക്യാപ്‌സ്യൂളുകൾ, പ്രീ വർക്കൗട്ട് സപ്ലിമെന്റ്‌സ്, മൾട്ടി വിറ്റാമിൻ പിൽസ് എന്നിവ നൽകണമെന്ന് സുശീൽകുമാർ ആവശ്യപ്പെട്ടിരുന്നു. യുവ ഗുസ്തി താരം സാഗർ റാണയെ കൊലപ്പെടുത്തിയ കേസിലാണ് സുശീൽകുമാർ ജയിലിൽ കഴിയുന്നത്.

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-