അടിയന്തര ഉപയോഗത്തിന് അനുമതി തേടിയുള്ള കൊവാക്‌സിന്റെ അപേക്ഷ അമേരിക്ക തള്ളി

അടിയന്തര ഉപയോഗത്തിന് അനുമതി തേടിയുള്ള കൊവാക്‌സിന്റെ അപേക്ഷ അമേരിക്ക തള്ളി

ഭാരത് ബയോടെക് വികസിപ്പിച്ച കോവാക്സിന് അടിയന്തര ഉപയോഗത്തിനുള്ള അനുമതി തേടിയുളള അപേക്ഷ അമേരിക്കയിൽ തള്ളി. അടിയന്തര ഉപയോഗത്തിന് അനുമതി നൽകണമെന്നുള്ള ഇന്ത്യൻ കമ്പനി ഭാരത് ബയോടെക്കിന്റെ അപേക്ഷ അമേരിക്കയിലെ ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷനാണ് തള്ളിയത്.

കോവാക്‌സിന്റെ സമ്പൂർണ അംഗീകാരത്തിനാണ് ഇനി ശ്രമിക്കുക എന്ന് ഭാരത് ബയോടെക്കിന്റെ അമേരിക്കയിലെ പങ്കാളിയായ പ്രമുഖ മരുന്ന് കമ്പനി ഒക്യുജെൻ അറിയിച്ചു.

 

Share this story