മുകുൾ റോയി വീണ്ടും തൃണമൂലിലേക്കോ; മുഖ്യമന്ത്രി മമതാ ബാനർജിയുമായി കൂടിക്കാഴ്ച നടത്തുന്നു

Share with your friends

ബിജെപി ദേശീയ വൈസ് പ്രസിഡന്റ് മുകുൾ റോയ് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുമായി കൂടിക്കാഴ്ച നടത്തുന്നു. മുകുൾ റോയ് തൃണമൂൽ കോൺഗ്രസിലേക്ക് മടങ്ങിയേക്കുമെന്ന വാർത്തകൾക്കിടെയാണ് കൂടിക്കാഴ്ച.

ബംഗാളിൽ ഭരണം പിടിക്കുമെന്ന തോന്നലിലാണ് മുകുൾ റോയ് അടക്കമുള്ള നിരവധി നേതാക്കൾ ബിജെപിയിലേക്ക് ചേക്കേറിയത്. എന്നാൽ തൃണമൂൽ മൃഗീയ ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തിലെത്തിയതോടെ പലരും തിരിച്ചുവരവിന്റെ പാതയിലാണ്. അടുത്തിടെ കൊൽക്കത്തയിൽ നടന്ന ബിജെപി യോഗത്തിൽ മുകുൾ റോയ് പങ്കെടുക്കാതിരുന്നതും അദ്ദേഹം ബിജെപി വിടുമെന്ന അഭ്യൂഹങ്ങൾക്ക് ശക്തി പകർന്നിരുന്നു.

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-