വിവാദമായ കടൽക്കൊല കേസ് സുപ്രീം കോടതി അവസാനിപ്പിക്കുന്നു; ഉത്തരവ് ചൊവ്വാഴ്ച

വിവാദമായ കടൽക്കൊല കേസ് സുപ്രീം കോടതി അവസാനിപ്പിക്കുന്നു; ഉത്തരവ് ചൊവ്വാഴ്ച

കടൽക്കൊല കേസിൽ ഇറ്റാലിയൻ നാവികർക്കെതിരായ കേസ് നടപടികൾ അവസാനിപ്പിക്കാൻ സുപ്രീം കോടതിയുടെ തീരുമാനം. ഇതുസംബന്ധിച്ച ഉത്തരവ് സുപ്രീം കോടതി ചൊവ്വാഴ്ച പുറപ്പെടുവിക്കും. കടൽക്കൊല കേസിലെ ഇരകൾക്ക് നഷ്ടപരിഹാരം അടക്കമുള്ള കാര്യങ്ങളിൽ സംസ്ഥാന സർക്കാരിന് തീരുമാനമെടുക്കാമെന്ന് കേന്ദ്രസർക്കാർ കോടതിയെ അറിയിച്ചു

ബോട്ടിലുണ്ടായിരുന്ന എല്ലാവർക്കും നഷ്ടപരിഹാരം വേണമെന്ന ആവശ്യത്തെ എതിർക്കുന്നില്ലെന്ന് കേന്ദ്രസർക്കാർ പറഞ്ഞു. നഷ്ടപരിഹാരം എങ്ങനെ വിഭജിക്കണമെന്നും സംസ്ഥാന സർക്കാരിന് തീരുമാനിക്കാം. കോടതി തീരുമാനം അനുസരിച്ചുള്ള 10 കോടി രൂപ നഷ്ടപരിഹാരം ഇറ്റലി കൈമാറിയെന്നും കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു.

നാവികർക്കെതിരായ നടപടികൾ ഇറ്റലി സ്വീകരിക്കുമെന്നും കേന്ദ്രം വ്യക്തമാക്കി. ഇതോടെയാണ് കേസ് നടപടികൾ അവസാനിപ്പിക്കാൻ സുപ്രീം കോടതി തീരുമാനിച്ചത്.

Share this story