ബിജെപി നേതൃത്വവുമായി കൂടിക്കാഴ്ച്ചക്ക് സമയം തേടി ശശികല; അണികളോട് തയ്യാറായി ഇരിക്കാനും നിർദേശം

Share with your friends

കൂടിക്കാഴ്ചക്ക് സമയം തേടി വി കെ ശശികല ബിജെപി നേതൃത്വത്തെ സമീപിച്ചു. പാർട്ടിയെ തിരിച്ചുപിടിക്കുമെന്ന് അണികൾക്ക് സന്ദേശമയച്ചതിന് പിന്നാലെയാണ് ശശികല ബിജെപി നേതൃത്വവുമായി കൂടിക്കാഴ്ചക്ക് ഒരുങ്ങുന്നത്.

പ്രവർത്തകർ ആഗ്രഹിക്കുന്ന പോലെ നടക്കും. പാർട്ടിയെ തിരിച്ചുപിടിക്കും. നിങ്ങൾ തയ്യാറായി ഇരിക്കുക എന്നതാണ് അണികൾക്ക് അയച്ച സന്ദേശത്തിൽ ശശികല പറയുന്നത്. പ്രവർത്തകർക്ക് നല്ല കാലം സമ്മാനിക്കും. തിരിച്ചുവരവിനായി തയ്യാറാകാനും ശശികല ആവശ്യപ്പെട്ടു

തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ അണ്ണാ ഡിഎംകെ പിളർപ്പിലേക്ക് നീങ്ങുകയാണ്. വിമത പക്ഷത്തെ തനിക്കൊപ്പം നിർത്താനാണ് ശശികലയുടെ ശ്രമം. എടപ്പാടി പളനിസ്വാമിയുമായി ഇടഞ്ഞു നിൽക്കുന്ന പനീർശെൽവത്തെ ഒപ്പം കൂട്ടാനാണ് ശശികലയുടെ ശ്രമം.

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-