കൊവിഡ് വാക്‌സിൻ സ്വീകരിക്കും, ഡോക്ടർമാർ ദൈവദൂതർ: നിലപാട് മാറ്റി രാംദേവ്

Share with your friends

കൊവിഡ് വാക്‌സിൻ സ്വീകരിക്കില്ലെന്ന നിലപാടിൽ മലക്കം മറിഞ്ഞ് യോഗ പരിശീലകൻ രാംദേവ്. വാക്‌സിൻ സ്വീകരിക്കുമെന്നും ഡോക്ടർമാർ ദൈവ ദൂതരാണെന്നുമാണ് രാംദേവിന്റെ പുതിയ നിലപാട്

ആധുനിക വൈദ്യശാസ്ത്രത്തെ പുച്ഛിച്ചും ഡോക്ടർമാരെ പരിഹസിച്ചുമുള്ള രാംദേവിന്റെ മുൻ പരാമർശം വിവാദമായിരുന്നു. കൊവിഡ് വാക്‌സിനേഷൻ എല്ലാവർക്കും സൗജന്യമാക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഖ്യാപനത്തെ രാംദേവ് സ്വാഗതം ചെയ്തു.

നല്ല ഡോക്ടർമാർ അനുഗ്രമാണ്. അവർ ദൈവദൂതരമാണ്. എന്നാൽ ചിലർക്ക് മോശം കാര്യങ്ങളും ചെയ്യാൻ സാധിക്കും. താനൊരു സംഘടനക്കും എതിരല്ല. അത്യാഹിത ചികിത്സ, ശസ്ത്രക്രിയ എന്നിവക്ക് അലോപതിയാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-