സാമ്പത്തിക പ്രതിസന്ധി: ചെലവ് ചുരുക്കാൻ നിർദേശം നൽകി കേന്ദ്ര ധനമന്ത്രാലയം

സാമ്പത്തിക പ്രതിസന്ധി: ചെലവ് ചുരുക്കാൻ നിർദേശം നൽകി കേന്ദ്ര ധനമന്ത്രാലയം

സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ചെലവ് ചുരുക്കാൻ എല്ലാ മന്ത്രാലയങ്ങൾക്കും കേന്ദ്ര ധനമന്ത്രാലയം നിർദേശം നൽകി. ജീവനക്കാരുടെ ഓവർടൈം അലവൻസും പാരിതോഷികങ്ങളും വെട്ടിക്കുറയ്ക്കും. കോവിഡ് പ്രതിസന്ധിയിൽ ഇത് രണ്ടാം തവണയാണ് ചെലവ് ചുരുക്കൽ പ്രഖ്യാപിക്കുന്നത്.

സാമ്പത്തിക വിനിയോഗത്തിൽ 20 ശതമാനത്തിന്റെയെങ്കിലും കുറവ് വരുത്താനാണ് ധനമന്ത്രാലയത്തിന്റെ നിർദ്ദേശം. അനാവശ്യ ചെലവുകൾ ഒഴിവാക്കണം. ഓഫീസുകൾ പുതുക്കലും പാടില്ല. അത്യാവശ്യമല്ലാത്ത പദ്ധതികൾക്കുള്ള ധനവിനിയോഗത്തിലും കുറവ് വരുത്തും.

 

Share this story