രാജസ്ഥാനിൽ വീണ്ടും ഫോൺ ചോർത്തൽ വിവാദം; ഗെഹ്ലോട്ടിന് കുരുക്ക് മുറുക്കി സച്ചിൻ ക്യാമ്പ്

രാജസ്ഥാനിൽ വീണ്ടും ഫോൺ ചോർത്തൽ വിവാദം; ഗെഹ്ലോട്ടിന് കുരുക്ക് മുറുക്കി സച്ചിൻ ക്യാമ്പ്

രാജസ്ഥാനിൽ വീണ്ടും ഫോൺ ചോർത്തൽ വിവാദം. ഫോൺ ചോർത്തുന്നതായി ചില എംഎൽഎമാർ പറഞ്ഞതായി സച്ചിൻ പൈലറ്റിന്റെ വിശ്വസ്തനായ വേദ് പ്രകാശ് സോളങ്കി ആരോപിച്ചു. അതേസമയം പരാതി ഉന്നയിച്ച എംഎൽഎമാരുടെ പേരുവിവരങ്ങൾ സോളങ്കി പുറത്തുവിട്ടിട്ടില്ല. അശോക് ഗെഹ്ലോട്ട് സർക്കാരിനെ പ്രതിസന്ധിയിലാക്കുന്നതാണ് പുതിയ ആരോപണം

എന്റെ ഫോൺ ചോർത്തുന്നുണ്ടോ എന്നറിയില്ല. എന്നാൽ തങ്ങളുടെ ഫോൺ ചോർത്തുന്നുണ്ടെന്ന് സംശയിക്കുന്നതായി ചില എംഎൽഎമാർ പറഞ്ഞു. ഇതിൽ സംസ്ഥാന സർക്കാരിന് പങ്കുണ്ടോയെന്നും അറിയില്ല. ചില എംഎൽഎമാർ ഇക്കാര്യം മുഖ്യമന്ത്രിയെ അറിയിച്ചതായും സോളങ്കി പറഞ്ഞു

കഴിഞ്ഞ ജൂലൈയിൽ അശോക് ഗെഹ്ലോട്ടിനെതിരെ സച്ചിൻ പൈലറ്റും 18 എംഎൽഎമാരും വിമത സ്വരം ഉയർത്തി രംഗത്തുവന്നിരുന്നു. തങ്ങളുടെ ഫോൺ ചോർത്തുന്നുണ്ടെന്നായിരുന്നു ഇവരുടെ പ്രധാന ആരോപണം.

Share this story