രാജസ്ഥാനിൽ പശുക്കടത്ത് ആരോപിച്ച് ഒരാളെ ആൾക്കൂട്ടം തല്ലിക്കൊന്നു

രാജസ്ഥാനിൽ പശുക്കടത്ത് ആരോപിച്ച് ഒരാളെ ആൾക്കൂട്ടം തല്ലിക്കൊന്നു

രാജസ്ഥാനിലെ ബേഗു നഗരത്തിൽ പശുക്കടത്ത് ആരോപിച്ച് ജനക്കൂട്ടം ഒരാളെ തല്ലിക്കൊന്നു. മധ്യപ്രദേശ് സ്വദേശിയായ ബാബുലാൽ ഭിൽ എന്നയാളാണ് കൊല്ലപ്പെട്ടത്. ബാബുലാലിന്റെ ഒപ്പമുണ്ടായിരുന്ന പിന്റു എന്നയാൾ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലാണ്.

പശുക്കളുമായി വന്ന വാഹനം തടഞ്ഞുനിർത്തിയ ശേഷം ഇരുവരെയും പുറത്തിറക്കി മർദിക്കുകയായിരുന്നു. പോലീസെത്തിയാണ് ഇരുവരെയും ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ ചികിത്സയിലിരിക്കെ ബാബുലാൽ മരിച്ചു

ഇവരുടെ ഫോണുകളും പണവും അക്രമികൾ മോഷ്ടിക്കുകയും ചെയ്തു. പോലീസിനെ കണ്ടതോടെ ആൾക്കൂട്ടം ഓടിരക്ഷപ്പെടുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് ചിലരെ കസ്റ്റഡിയിലെടുത്തതായി പോലീസ് പറയുന്നു.

Share this story