തെരഞ്ഞെടുപ്പ് നടത്താൻ സാധ്യത; ജമ്മു കാശ്മീരിൽ സർവ കക്ഷി യോഗം വിളിച്ച് കേന്ദ്രസർക്കാർ

തെരഞ്ഞെടുപ്പ് നടത്താൻ സാധ്യത; ജമ്മു കാശ്മീരിൽ സർവ കക്ഷി യോഗം വിളിച്ച് കേന്ദ്രസർക്കാർ

ജമ്മു കാശ്മീരിൽ സർവകക്ഷി യോഗം വിളിച്ച് കേന്ദ്ര സർക്കാർ. ഈ മാസം 24നാണ് യോഗം വിളിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും യോഗത്തിൽ പങ്കെടുക്കും. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നതടക്കമുള്ള വിഷയങ്ങൾ യോഗത്തിൽ ചർച്ചയാകും

സുരക്ഷാ സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷമാണ് പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ യോഗം വിളിച്ചിരിക്കുന്നത്. ആവശ്യമെങ്കിൽ നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് നീങ്ങാവുന്ന സാഹചര്യമുണ്ടെന്ന വിലയിരുത്തലാണ് കേന്ദ്രത്തിന്.

സർവകക്ഷി യോഗത്തിൽ പങ്കെടുക്കണോ എന്നതിൽ തീരുമാനമെടുത്തിട്ടില്ലെന്ന് കാശ്മീരിലെ ഗുപ്കർ സമിതി വ്യക്തമാക്കി. മുൻ മുഖ്യമന്ത്രിമാരായ മെഹബൂബ മുഫ്തി, ഫാറൂഖ് അബ്ദുള്ള എന്നിവരുടെ പാർട്ടികൾ ചേർന്നതാണ് ഗുപ്കർ സമിതി.

Share this story