രാജ്യത്ത് എട്ടാഴ്ചയ്ക്കുള്ളിൽ കൊവിഡ് മൂന്നാം തരംഗമുണ്ടായേക്കാമെന്ന് എയിംസ് മേധാവി

രാജ്യത്ത് എട്ടാഴ്ചയ്ക്കുള്ളിൽ കൊവിഡ് മൂന്നാം തരംഗമുണ്ടായേക്കാമെന്ന് എയിംസ് മേധാവി

ഇന്ത്യയിൽ കൊവിഡ് മൂന്നാം തരംഗമുണ്ടാകുമെന്ന റിപ്പോർട്ടുകൾ അടിവരയിട്ട് ആവർത്തിച്ച് ഡൽഹി എയിംസ് (ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്) മേധാവി ഡോ. രൺദീപ് ഗുലേരിയ. രാജ്യത്ത് ആറ് മുതൽ എട്ട് ആഴ്ചയ്ക്കുള്ളിൽ കോവിഡ് മൂന്നാം തരംഗമുണ്ടാകുമെന്നാണ് ഡോ. രൺദീപ് ഗുലേരിയ പറയുന്നത്. ഇതിനുള്ളിൽ വാക്‌സിനേഷൻ എത്ര ഫലവത്തായി നടത്താൻ സാധിക്കുമെന്നതാണ് വെല്ലുവിളിയെന്നും അദ്ദേഹം പറയുന്നു.

ഇപ്പോൾ നിയന്ത്രണങ്ങളെല്ലാം പിൻവലിക്കുന്ന സമയമാണല്ലോ. വീണ്ടും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ ജനക്കൂട്ടങ്ങൾ പ്രത്യക്ഷപ്പെട്ട് തുടങ്ങി. ആദ്യതരംഗത്തിന് ശേഷം രണ്ടാം തരംഗമുണ്ടായതെങ്ങനെയെന്ന് നമുക്കറിയാം. എന്നാൽ അതിൽ നിന്ന് നമ്മൾ ഒരു പാഠം ഉൾക്കൊണ്ടിട്ടില്ല.

ഇനി കോവിഡ് കേസുകൾ വീണ്ടും ദേശീയതലത്തിൽ ഉയർന്നുവരും. അതിന് അൽപ്പസമയം കൂടിയെടുക്കും. എന്തായാലും മൂന്നാം തരംഗം നമുക്ക് ഒഴിവാക്കാൻ സാധിക്കില്ല. ആറ് മുതൽ എട്ട് ആഴ്ച വരെയുള്ള സമയമാണ് ഞാനിതിന് കാണുന്നത്. ഒരുപക്ഷേ ഇതിൽ നിന്ന് കുറച്ചുകൂടി അങ്ങോട്ട് നീങ്ങുമായിരിക്കുമെന്നും ഗുലേരിയ പറയുന്നു.

Share this story