24 മണിക്കൂറിനിടെ 43,393 പേർക്ക് കൂടി കൊവിഡ്; 911 പേർ മരിച്ചു

24 മണിക്കൂറിനിടെ 43,393 പേർക്ക് കൂടി കൊവിഡ്; 911 പേർ മരിച്ചു

രാജ്യത്ത് 24 മണിക്കൂറിനിടെ 43,393 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 911 പേരാണ് ഒരു ദിവസത്തിനിടെ കൊവിഡ് ബാധിച്ച് മരിച്ചത്. രാജ്യത്ത് ഇതുവരെ 3,07,52,950 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

44,459 പേർ ഒരു ദിവസത്തിനിടെ രോഗമുക്തരായി. ഇതിനോടകം 2,98,88,284 പേരാണ് രോഗമുക്തി നേടിയത്. 4,05,939 പേരാണ് ഇതിനോടകം കൊവിഡ് ബാധിച്ച് ഇന്ത്യയിൽ മരിച്ചത്.

നിലവിൽ 4,58,727 പേരാണ് രാജ്യത്ത് ചികിത്സയിൽ കഴിയുന്നത്. 36.89 കോടി ഡോസ് കൊവിഡ് വാക്‌സിൻ വിതരണം ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

Share this story