24 മണിക്കൂറിനിടെ 42,766 പേർക്ക് കൂടി കൊവിഡ്; 1206 പേർ മരിച്ചു

24 മണിക്കൂറിനിടെ 42,766 പേർക്ക് കൂടി കൊവിഡ്; 1206 പേർ മരിച്ചു

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 42,766 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 1206 പേരാണ് ഒരു ദിവസത്തിനിടെ കൊവിഡ് ബാധിതരായി ഇന്ത്യയിൽ മരിച്ചത്. കഴിഞ്ഞ രണ്ടാഴ്ചക്കിടയിലെ ഏറ്റവുമുയർന്ന പ്രതിദിന മരണമാണിത്

ഇന്ത്യയിൽ ഇതിനോടകം 3,07,95,716 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 2,99,33,538 പേർ ഇതിനോടകം രോഗമുക്തി നേടി. നിലവിൽ 4,55,033 പേരാണ് ചികിത്സയിൽ കഴിയുന്നത്. രാജ്യത്ത് ഇതുവരെ 4,07,145 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.

കേരളമടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളിലാണ് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നത്. കേരളത്തിൽ ഇന്നലെ 13,563 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയിൽ 8992 പേർക്കും ആന്ധ്രയിൽ 3040 പേർക്കും തമിഴ്‌നാട്ടിൽ 3039 പേർക്കും കൊവിഡ് സ്ഥിരീകരിച്ചു.

Share this story