24 മണിക്കൂറിനിടെ 41,506 പേർക്ക് കൂടി കൊവിഡ്; 895 പേർ മരിച്ചു

24 മണിക്കൂറിനിടെ 41,506 പേർക്ക് കൂടി കൊവിഡ്; 895 പേർ മരിച്ചു

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 41,506 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 895 പേർ കൊവിഡ് ബാധിച്ച് ഒരു ദിവസത്തിനിടെ മരിച്ചു. രാജ്യത്ത് ഇതുവരെ 3,07,95,716 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്

നിലവിൽ 4,54,118 പേരാണ് രാജ്യത്ത് ചികിത്സയിൽ കഴിയുന്നത്. ഇതിനോടകം 2,99,75,064 പേരാണ് കൊവിഡിൽ നിന്ന് മുക്തരായത്. 4,08,040 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്.

കഴിഞ്ഞ ദിവസം സ്ഥിരീകരിച്ച കേസുകളിൽ 14,087 കേസുകളും കേരളത്തിൽ നിന്നാണ്. 37.60 കോടി ഡോസ് വാക്‌സിൻ ഇതുവരെ വിതരണം ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

Share this story