അഫ്ഗാനിസ്ഥാനിൽ താലിബാൻ പിടിമുറുക്കുന്നു: നയതന്ത്ര ഉദ്യോഗസ്ഥരെ ഒഴിപ്പിച്ച് ഇന്ത്യ

അഫ്ഗാനിസ്ഥാനിൽ താലിബാൻ പിടിമുറുക്കുന്നു: നയതന്ത്ര ഉദ്യോഗസ്ഥരെ ഒഴിപ്പിച്ച് ഇന്ത്യ

അഫ്ഗാസ്ഥാനിലെ കാണ്ഡഹാറിലുള്ള കോൺസുലേറ്റിൽ നിന്ന് അമ്പതോളം നയതന്ത്ര ഉദ്യോഗസ്ഥരെയും സുരക്ഷാ ഉദ്യോഗസ്ഥരെയും ഇന്ത്യ ഒഴിപ്പിച്ചു. വ്യോമസേന വിമാനത്തിലാണ് ഇവരെ അഫ്ഗാനിൽ നിന്ന് ഒഴിപ്പിച്ചത്. കാണ്ഡഹാറിന് ചുറ്റുമുള്ള പ്രദേശങ്ങൾ താലിബാൻ പിടിച്ചെടുത്തതിന് പിന്നാലെയാണ് നടപടി

കാബൂളിലെ എംബസിയും, കാണ്ഡഹാർ, മസാറി ഷരീഫ് നഗരങ്ങളിലെ കോൺസുലേറ്റുകളും അടച്ചുപൂട്ടില്ലെന്നായിരുന്നു ഇന്ത്യ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നത്. എന്നാൽ ശനിയാഴ്ചയോടെ നയതന്ത്ര ഉദ്യോഗസ്ഥരെ ഇവിടെ നിന്ന് മാറ്റുകയായിരുന്നു.

ഇന്ത്യൻ ഉദ്യോഗസ്ഥരും പൗരൻമാരും അപകടത്തിൽ ആകാതിരിക്കാൻ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് കേന്ദ്രസർക്കാർ പറയുന്നു. അമേരിക്കൻ സേന അഫ്ഗാനിൽ നിന്ന് പിൻമാറിയതോടെയാണ് താലിബാൻ രാജ്യത്ത് നിയന്ത്രണം ഏറ്റെടുക്കാൻ തുടങ്ങിയത്.

Share this story