വാക്‌സിനെടുത്തിട്ടും കൊവിഡ് ബാധിതരായ ഭൂരിഭാഗം പേർക്കും ബാധിച്ചത് ഡെൽറ്റ വകഭേദം

വാക്‌സിനെടുത്തിട്ടും കൊവിഡ് ബാധിതരായ ഭൂരിഭാഗം പേർക്കും ബാധിച്ചത് ഡെൽറ്റ വകഭേദം

രാജ്യത്ത് കൊവിഡ് വാക്‌സിന്റെ ഒരു ഡോസ് എടുത്ത ശേഷം കൊവിഡ് സ്ഥിരീകരിച്ചവരിൽ കൂടുതൽ പേർക്കും ഡെൽറ്റ വകഭേദമെന്ന് ഐസിഎംആർ പഠനം. വാക്‌സിനേഷന് ശേഷമുള്ള കൊവിഡ് ബാധയെ കുറിച്ച് ഐസിഎംആർ നടത്തിയ ആദ്യ പഠനമാണിത്. ഇന്ത്യയിൽ വാക്‌സിൻ സ്വീകരിച്ചവരിൽ രോഗബാധിതരായവരിൽ ഭൂരിഭാഗം പേർക്കും ഡെൽറ്റ വകഭേദമാണ് ബാധിച്ചതെന്ന് പഠനം പറയുന്നു

വാക്‌സിൻ സ്വീകരിച്ചവരിൽ മരണനിരക്ക് വളരെ കുറവാണ്. 677 പേരെയാണ് പഠനവിധേയമാക്കിയത്. ആകെയുള്ള 677 പേരിൽ 604 പേർ കൊവിഷീൽഡും 71 പേർ കൊവാക്‌സിനും എടുത്തു. രണ്ട് പേർ ചൈനയുടെ സീനോഫാം വാക്‌സിനും സ്വീകരിച്ചു. വാക്‌സിൻ സ്വീകരിച്ച മൂന്ന് പേരാണ് രോഗബാധയെ തുടർന്ന് മരിച്ചത്.

86.09 ശതമാനം പേർക്കാണ് വാക്‌സിൻ സ്വീകരിച്ചതിന് ശേഷം ഡെൽറ്റ വകഭേദം ബാധിച്ചത്. കൊവിഡ് പോസിറ്റീവായതിൽ 9.8 ശതമാനം പേരെ മാത്രമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

Share this story