ബക്രീദിന് കേരളം നൽകിയ ഇളവുകൾ പിൻവലിക്കണം: സുപ്രീം കോടതിയിൽ ഹർജി

ബക്രീദിന് കേരളം നൽകിയ ഇളവുകൾ പിൻവലിക്കണം: സുപ്രീം കോടതിയിൽ ഹർജി

ബക്രീദിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് മൂന്ന് ദിവസത്തേക്ക് ലോക്ക് ഡൗൺ ഇളവുകൾ നൽകിയ സംസ്ഥാന സർക്കാരിന്റെ നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി. ഡൽഹി മലയാളി പി കെ ഡി നമ്പ്യാരാണ് അപേക്ഷ നൽകിയത്. യുപിയിലെ കൻവാർ യാത്രക്കെതിരെ സുപ്രീം കോടതി സ്വമേധയാ എടുത്ത കേസിൽ കക്ഷി ചേരാനാണ് അപേക്ഷ നൽകിയത്

ജസ്റ്റിസ് റോഹിംഗ്ടൺ നരിമാൻ അധ്യക്ഷനായ ബഞ്ച് ഇന്ന് ഹർജി പരിഗണിക്കും. കേരളത്തിലും മഹാരാഷ്ട്രയിലും കൊവിഡ് കേസുകൾ ഉയരുന്നത് ആശങ്കപ്പെടുത്തുന്നുവെന്ന് പ്രധാനമന്ത്രി തന്നെ പറഞ്ഞിട്ടുണ്ടെന്നും ആരോഗ്യ അടിയന്തരാവസ്ഥക്ക് സമാനമായ സാഹചര്യത്തിലും ജനങ്ങളുടെ ജീവൻ വെച്ച് സർക്കാർ കളിക്കുകയാണെന്നും അപേക്ഷയിൽ ആരോപിക്കുന്നു

Share this story