24 മണിക്കൂറിനിടെ 38,164 പേർക്ക് കൂടി കൊവിഡ്; 499 പേർ മരിച്ചു

24 മണിക്കൂറിനിടെ 38,164 പേർക്ക് കൂടി കൊവിഡ്; 499 പേർ മരിച്ചു

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 38,164 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 499 പേരാണ് ഒരു ദിവസത്തിനിടെ കൊവിഡ് ബാധിതരായി മരിച്ചത്. രാജ്യത്ത് ഇതുവരെ 3,11,44,229 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്

38,660 പേർ 24 മണിക്കൂറിനിടെ രോഗമുക്തി നേടി. ഇതുവരെ 3,03,08,456 പേർ കൊവിഡിൽ നിന്ന് മുക്തരായിട്ടുണ്ട്. രാജ്യത്ത് ഇതുവരെ 4,14,108 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.

ജൂലൈ 18 വരെ 44.54 കോടി സാമ്പിളുകളാണ് രാജ്യത്ത് പരിശോധിച്ചത്. ഞായറാഴ്ച മാത്രം 14.63 ലക്ഷം സാമ്പിളുകൾ പരിശോധിച്ചു. ഇതുവരെ 40.64 കോടി ഡോസ് വാക്‌സിൻ വിതരണം ചെയ്തതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു

Share this story