24 മണിക്കൂറിനിടെ 30,093 പേർക്ക് കൂടി കൊവിഡ്‌; 374 പേർ മരിച്ചു

Share with your friends

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 30,093 പേർക്ക് കൂടി കൊവിഡ്. കഴിഞ്ഞ നാല് മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ പ്രതിദിന വർധനവാണിത്. രാജ്യത്ത് ഇതുവരെ 3,11,74,322 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

374 പേർ ഒരു ദിവസത്തിനിടെ കൊവിഡ് ബാധിച്ച് മരിച്ചു. 24 മണിക്കൂറിനിടെ 42,254 പേർ രോഗമുക്തരാകുകയും ചെയ്തു. രാജ്യത്താകെ 4,14,482 പേരാണ് കൊവിഡ് ബാധിച്ച് ഇതുവരെ മരിച്ചത്. ഇതിനോടകം 3,30,53,710 പേർ രോഗമുക്തി നേടിയിട്ടുണ്ട്

നിലവിൽ 4,06,130 പേരാണ് ചികിത്സയിൽ കഴിയുന്നത്. അതേസമയം രാജ്യത്ത് ഇതിനോടകം 41 കോടി ഡോസ് വാക്‌സിൻ വിതരണം ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-