പെഗാസസ് വിവാദം: രാജ്യത്തെ രക്ഷിക്കാൻ സുപ്രീം കോടതി ഇടപെടണെന്ന് മമതാ ബാനർജി

പെഗാസസ് വിവാദം: രാജ്യത്തെ രക്ഷിക്കാൻ സുപ്രീം കോടതി ഇടപെടണെന്ന് മമതാ ബാനർജി

ബിജെപി ഭരണത്തിൽ ഇന്ത്യൻ ജനാധിപത്യം ഭീഷണി നേരിടുകയാണെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. നിരീക്ഷണ ഭരണകൂടമാണ് രാജ്യത്തുള്ളത്. കേന്ദ്രസർക്കാരിനെതിരെ പ്രതിപക്ഷ പാർട്ടികളെ ഒന്നിപ്പിക്കാൻ മുൻകൈയെടുക്കുമെന്നും മമത പറഞ്ഞു

26, 27 തീയതികളിലായി ഡൽഹിയിലെത്തി പ്രതിപക്ഷ പാർട്ടികളുമായി കൂടിക്കാഴ്ച നടത്തും. രാജ്യത്ത് ജനാധിപ്യത്തിന്റെ മുഖ്യ ഘടകങ്ങളാണ് ജുഡീഷ്യറിയും തെരഞ്ഞെടുപ്പ് കമ്മീഷനുമൊക്കെ. എന്നാൽ പെഗാസസ് ഇവയെ എല്ലാം ചോർത്തി. തന്റെ ഫോണും ടാപ്പ് ചെയ്തതിനാൽ മറ്റ് പ്രതിപക്ഷ നേതാക്കളുമായി സംസാരിക്കാൻ കഴിയില്ല.

പെഗാസസ് വിവാദത്തിൽ നിന്നും രാജ്യത്തെ രക്ഷിക്കാൻ സുപ്രീം കോടതി ഇടപെടണം. സുപ്രീം കോടതി സ്വമേധയാ നിയമനടപടികൾ സ്വീകരിക്കണം. വിഷയം അന്വേഷിക്കാൻ സമിതിയെ നിയോഗിക്കണം. ജുഡീഷ്യറിക്ക് മാത്രമേ നിലവിൽ രാജ്യത്തെ സംരക്ഷിക്കാനാകൂവെന്നും മമത ബാനർജി പറഞ്ഞു.

Share this story