അശ്ലീല സിനിമാ നിർമാണം: ശിൽപ ഷെട്ടിക്ക് പങ്കില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥർ

അശ്ലീല സിനിമാ നിർമാണം: ശിൽപ ഷെട്ടിക്ക് പങ്കില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥർ

അശ്ലീല സിനിമ നിർമാണ കേസിൽ രാജ് കുന്ദ്രയുടെ ഭാര്യയും നടിയുമായ ശിൽപ ഷെട്ടിക്ക് പങ്കില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥർ. ശിൽപ ഷെട്ടിക്ക് പങ്കുള്ളത് സംബന്ധിച്ച് നിലവിൽ തെളിവുകൾ മുംബൈ പൊലീസിന് ലഭിച്ചിട്ടില്ല. അതേസമയം, രാജ് കുന്ദ്രയ്ക്കെതിരെ നടി പൂനം പാണ്ഡെ നേരത്തെ തന്നെ ക്രിമിനൽ കേസ് നൽകിയിരുന്നു. രാജ് കുന്ദ്ര നഗ്‌നയായി അഭിനയിക്കാൻ നിനിർബന്ധിച്ചു എന്നാണു പരാതി. തിങ്കളാഴ്ച അറസ്റ്റിലായ കുന്ദ്രയെ ജൂലൈ 23 വരെ മുംബൈ മെട്രൊ പോളിറ്റൻ മജിസ്ട്രേറ്റ് കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.

 

Share this story