24 മണിക്കൂറിനിടെ 41,383 പേർക്ക് കൂടി കൊവിഡ്; 507 പേർ മരിച്ചു

24 മണിക്കൂറിനിടെ 41,383 പേർക്ക് കൂടി കൊവിഡ്; 507 പേർ മരിച്ചു

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 41,383 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഒരു ദിവസത്തിനിടെ കൊവിഡ് ബാധിച്ച് 507 പേർ കൂടി രാജ്യത്ത് മരിച്ചു. ഇതുവരെ ഇന്ത്യയിൽ 3,12,57,720 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

24 മണിക്കൂറിനിടെ 38, 652 പേർ രോഗമുക്തി നേടിയിട്ടുണ്ട്. ഇതുവരെ 3,04,29,339 പേർ കൊവിഡിൽ നിന്ന് മുക്തരായി. നിലവിൽ 4.09 ലക്ഷം പേരാണ് ചികിത്സയിൽ കഴിയുന്നത്.

4,18,987 പേർ കൊവിഡ് ബാധിച്ച് രാജ്യത്ത് മരിച്ചു. ഇതുവരെ 41.78 കോടി ഡോസ് വാക്‌സിൻ വിതരണം ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

Share this story