പെഗാസസ് ഫോൺ ചോർത്തൽ: നരേന്ദ്രമോദിയെ എതിർ കക്ഷിയാക്കി സുപ്രീം കോടതിയിൽ ഹർജി

പെഗാസസ് ഫോൺ ചോർത്തൽ: നരേന്ദ്രമോദിയെ എതിർ കക്ഷിയാക്കി സുപ്രീം കോടതിയിൽ ഹർജി

പെഗാസസ് ഫോൺ ചോർത്തലിൽ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി. പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും സി.ബി.ഐയേയും എതിർകക്ഷിയാക്കിയാണ് ഹരജി സമർപ്പിച്ചിട്ടുള്ളത്. അഭിഭാഷകനായ എം.എൽ. ശർമയാണ് പൊതുതാൽപര്യഹരജി സമർപ്പിച്ചത്.

കോടതി മേൽനോട്ടത്തിൽ പ്രത്യേക സംഘം അന്വേഷിക്കണമെന്നാണ് ഹർജിയിലെ ആവശ്യം. ജനാധിപത്യം, ദേശസുരക്ഷ, ജുഡീഷ്യറി എന്നിവയ്ക്ക് നേരെയുള്ള ആക്രമണമാണ് ഫോൺ ചോർത്തൽ. ഫോൺ ചോർത്തൽ ഭരണഘടനാ അവകാശങ്ങൾ ലംഘിക്കുന്നതാണെന്നും ഹർജിയിൽ പറയുന്നു.

 

Share this story