തീവ്രവാദികൾക്കെതിരെ ഉപയോഗിക്കേണ്ട ആയുധം സ്വന്തം രാജ്യത്തിനെതിരെ പ്രധാനമന്ത്രി പ്രയോഗിച്ചു: രാഹുൽ ഗാന്ധി

തീവ്രവാദികൾക്കെതിരെ ഉപയോഗിക്കേണ്ട ആയുധം സ്വന്തം രാജ്യത്തിനെതിരെ പ്രധാനമന്ത്രി പ്രയോഗിച്ചു: രാഹുൽ ഗാന്ധി

തന്റെ ഫോണുകളും ചോർത്തിയിരുന്നുവെന്ന് രാഹുൽ ഗാന്ധിയുടെ വെളിപ്പെടുത്തൽ. സുരക്ഷാ ഉദ്യോഗസ്ഥരാണ് ഇത് കണ്ടെത്തിയത്. ഒന്നല്ല, എല്ലാ ഫോണുകളും അവർ ചോർത്തി. മറ്റ് പ്രമുഖരുടെ പോലെയല്ല, എന്റെ ഫോൺ ചോർത്തിയിട്ട് അവർക്ക് പ്രത്യേകിച്ച് ഒന്നും കിട്ടാനില്ല. ഞാൻ ഭയപ്പെടുന്നില്ല. അഴിമതിക്കാരനും കള്ളനുമാണെങ്കിലേ ഭയപ്പെടേണ്ടതുള്ളുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു

തന്റെ ഫോൺ ചോർത്തുന്ന വിവരം അറിയിച്ച് ഐബി ഉദ്യോഗസ്ഥരിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും ഫോൺ കോളുകൾ വന്നിരുന്നു. തീവ്രവാദികൾക്കെതിരെ ഉപയോഗിക്കേണ്ട പെഗാസസ് എന്ന ആയുധം പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും സ്വന്തം രാജ്യത്തിനെതിരെ ഉപയോഗിച്ചു.

ഇസ്രായേൽ സർക്കാർ പെഗാസസിനെ ആയുധമാക്കിയാണ് കണക്കാക്കുന്നത്. ആ ആയുധം തീവ്രവാദികൾക്കെതിരെയാണ് പ്രയോഗികപ്പെടേണ്ടത്. എന്നാൽ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ഇന്ത്യക്കെതിരെയും ഇന്ത്യയിലെ സംവിധാനങ്ങൾക്കെതിരെയും ഉപയോഗിച്ചിരിക്കുകയാണ്. ആഭ്യന്തര മന്ത്രി രാജിവെക്കണം. സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ പെഗാസസ് ചോർത്തൽ അന്വേഷിക്കണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.

Share this story