24 മണിക്കൂറിനിടെ 39,097 പേർക്ക് കൂടി കൊവിഡ്; 546 പേർ മരിച്ചു

24 മണിക്കൂറിനിടെ 39,097 പേർക്ക് കൂടി കൊവിഡ്; 546 പേർ മരിച്ചു

രാജ്യത്ത് 24 മണിക്കൂറിനിടെ 39,097 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ ഭൂരിഭാഗവും കേരളത്തിൽ നിന്നുള്ള കേസുകളാണ്. കേരളത്തിൽ ഇന്നലെ പതിനേഴായിരത്തിന് മുകളിലായിരുന്നു കൊവിഡ് കേസുകൾ. 24 മണിക്കൂറിനിടെ 546 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്.

രാജ്യത്തെ ടിപിആർ 2.40 ശതമാനമാണ്. തുടർച്ചയായ 33ാം ദിവസമാണ് ടിപിആർ മൂന്ന് ശതമാനത്തിൽ താഴെയാകുന്നത്. രാജ്യത്ത് ഇതിനോടകം 3,13,32,159 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 3,05,03,166 പേർ രോഗമുക്തരായി

24 മണിക്കൂറിനിടെ 35,087 പേർ രോഗമുക്തി നേടി. 97.35 ശതമാനമാണ് രോഗമുക്തി നിരക്ക്. നിലവിൽ 4,08,977 പേരാണ് ചികിത്സയിൽ കഴിയുന്നത്. രാജ്യത്ത് ഇതുവരെ 4,20,016 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.

Share this story