യെദ്യൂരപ്പയെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കുമോ; കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം ഇന്നുണ്ടായേക്കും

യെദ്യൂരപ്പയെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കുമോ; കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം ഇന്നുണ്ടായേക്കും

കർണാടകയിൽ യെദ്യൂരപ്പയെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റുമോ ഇല്ലയോ എന്ന് ഇന്നറിയാം. നേതൃമാറ്റം സംബന്ധിച്ച് കേന്ദ്രനേതൃത്വത്തിന്റെ പ്രഖ്യാപനം ഇന്നുണ്ടായേക്കും. എന്നാൽ കേന്ദ്ര നേതൃത്വത്തിൽ തനിക്ക് പൂർണവിശ്വാസമുണ്ടെന്നായിരുന്നു യെദ്യൂരപ്പയുടെ പ്രതികരണം

മോദിയിലും അമിത് ഷായിലും ജെ പി നഡ്ഡയിലും വിശ്വാസമുണ്ട്. രാജിക്കാര്യത്തിൽ കേന്ദ്രമാണ് തീരുമാനമെടുക്കേണ്ടത്. മികച്ച തീരുമാനം നേതൃത്വം കൈക്കൊള്ളുമെന്നാണ് പ്രതീക്ഷ. കേന്ദ്രത്തിന്റെ തീരുമാനത്തിനായി കാത്തിരിക്കുകയാണെന്നും യെദ്യൂരപ്പ പറഞ്ഞു.

Share this story