24 മണിക്കൂറിനിടെ 39,742 പേർക്ക് കൂടി കൊവിഡ്; 535 പേർ മരിച്ചു

24 മണിക്കൂറിനിടെ 39,742 പേർക്ക് കൂടി കൊവിഡ്; 535 പേർ മരിച്ചു

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 39,742 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ പകുതിയോളവും കേരളത്തിൽ നിന്നുള്ള കേസുകളാണ്. സംസ്ഥാനത്ത് ഇന്നലെ പതിനെട്ടായിരത്തിന് മുകളിലാണ് കേസുകൾ സ്ഥിരീകരിച്ചത്

535 പേരാണ് ഒരു ദിവസത്തിനിടെ കൊവിഡ് ബാധിച്ച് മരിച്ചത്. ആകെ കൊവിഡ് മരണം 4,20,551 ആയി ഉയർന്നു. നിലവിൽ 4,08,212 പേരാണ് ചികിത്സയിൽ കഴിയുന്നത്. 24 മണിക്കൂറിനിടെ 39,972 പേർ രോഗമുക്തി നേടുകയും ചെയ്തു

ഇതിനോടകം 3.05 കോടി പേർ കൊവിഡിൽ നിന്ന് മുക്തരായിട്ടുണ്ട്. രാജ്യത്ത് ഇതുവരെ 43.31 കോടി ഡോസ് വാക്‌സിൻ വിതരണം ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

Share this story