തെലങ്കാനയിലെ രാമപ്പ ക്ഷേത്രത്തിന് യുനസ്‌കോയുടെ ലോക പൈതൃക പദവി

തെലങ്കാനയിലെ രാമപ്പ ക്ഷേത്രത്തിന് യുനസ്‌കോയുടെ ലോക പൈതൃക പദവി

13-ാം നൂറ്റാണ്ടിൽ തെലങ്കാനയിലെ പാലംപേട്ടിൽ നിർമിക്കപ്പെട്ട രാമപ്പ ക്ഷേത്രത്തിന് യുനസ്‌കോയുടെ ലോക പൈതൃക പദവി. വേൾഡ് ഹെറിറ്റേജ് കമ്മിറ്റിയുടെ ഞായറാഴ്ച ചേർന്ന വെർച്വൽ യോഗത്തിന് ശേഷമാണ് പ്രഖ്യാപനം.

രാമലിംഗേശ്വര ക്ഷേത്രമാണ് അതിന്റെ നിർമാണത്തിന് നേതൃത്വം നൽകിയ രാമപ്പ എന്ന ശിൽപ്പിയുടെ പേരിൽഅറിയപ്പെടുന്നത്. 1213 എ.ഡിയിലാണ് ക്ഷേത്രം നിർമിക്കപ്പെട്ടതെന്നാണ് തെലങ്കാന ടൂറിസം വ്യക്തമാക്കുന്നത്. ലോകത്തെ തന്നെ അപൂർവം ചില ക്ഷേത്രങ്ങൾ മാത്രമാണ് ശിൽപികളുടെ പേരിൽ അറിയപ്പെടുന്നത്.

ക്ഷേത്രത്തിന് പൈതൃക പദവി ലഭിച്ചതിന് പിന്നാലെ തെലങ്കാനയിലെ ജനങ്ങളെ അഭിനന്ദിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു. കാകാത്തിയ രാജവംശത്തിന്റെ ശിൽപകലാ വൈദഗ്ധ്യം വ്യക്തമാക്കുന്നതാണ് രാമപ്പ ക്ഷേത്രം. അതിന്റെ മഹത്വം നേരിട്ട് മനസിലാക്കുന്നതിനായി എല്ലാവരും ക്ഷേത്രം സന്ദർശിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.

 

Share this story