24 മണിക്കൂറിനിടെ 29,689 പേർക്ക് കൊവിഡ്; 415 പേർ മരിച്ചു

24 മണിക്കൂറിനിടെ 29,689 പേർക്ക് കൊവിഡ്; 415 പേർ മരിച്ചു

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 29,689 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ദിവസങ്ങൾക്ക് ശേഷമാണ് രാജ്യത്തെ കൊവിഡ് പ്രതിദിന വർധനവ് മുപ്പതിനായിരത്തിൽ താഴെ എത്തുന്നത്. രാജ്യത്ത് ഇതിനോടകം 3,14,40,951 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

415 പേർ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മരിച്ചു. ഔദ്യോഗിക കണക്കുകൾ പ്രകാരം രാജ്യത്തെ കൊവിഡ് മരണസംഖ്യ 4,21,382 ആയി. 3,06,21,469 പേർ ഇതിനോടകം രോഗമുക്തി നേടിയിട്ടുണ്ട്

1.73 ശതമാനമാണ് രാജ്യത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. നിലവിൽ 3,98,100 പേരാണ് ചികിത്സയിൽ കഴിയുന്നത്. അതേസമയം ഇതിനോടകം 44.19 കോടി ഡോസ് വാക്‌സിൻ വിതരണം ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു

Share this story