വീണ്ടുമൊരു തരംഗത്തിന്റെ വ്യക്തമായ സൂചന: കേരളത്തിൽ ഒരാളില്‍ നിന്ന് വൈറസ് പടരുന്നത് 1.2 പേരിലേക്ക്‌

വീണ്ടുമൊരു തരംഗത്തിന്റെ വ്യക്തമായ സൂചന: കേരളത്തിൽ ഒരാളില്‍ നിന്ന് വൈറസ് പടരുന്നത് 1.2 പേരിലേക്ക്‌

ന്യൂഡൽഹി: വീണ്ടുമൊരു തരംഗത്തിന്റെ വ്യക്തമായ സൂചനയാണ് കേരളത്തിൽ നിന്നുള്ള റിപ്പോർട്ട് ചുണ്ടിക്കാണിക്കുന്നതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. സംസ്ഥാനത്ത് ഒരു കോവിഡ് രോഗിയില്‍നിന്ന് 1.2 ആളുകളിലേക്കാണ് ഇപ്പോള്‍ വൈറസ് പടരുന്നത്. വൈറസിന്റെ വ്യാപനനിരക്ക് ഏറ്റവും കൂടുതല്‍ കേരളത്തിലാണ്.

‘രാജ്യത്ത് കോവിഡ് അതിവേഗം കൂടിക്കൊണ്ടിരിക്കുന്ന 22 ജില്ലകളില്‍ ഏഴെണ്ണം ആലപ്പുഴ, കോട്ടയം, മലപ്പുറം, തൃശ്ശൂര്‍, വയനാട്, എറണാകുളം, പത്തനംതിട്ട എന്നി ഈ ജില്ലകളിലാണ്. ബാക്കി 15 എണ്ണം വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളിലാണ്. കഴിഞ്ഞ നാലാഴ്ചയായി ഈ ജില്ലകളില്‍ രോഗം വന്‍തോതില്‍ കൂടി. ജൂണ്‍ 28 മുതലുള്ള നാലാഴ്ചത്തെ കണക്കനുസരിച്ച്‌ മലപ്പുറത്ത് 59 ശതമാനവും തൃശ്ശൂരില്‍ 47 ശതമാനവും എറണാകുളത്ത് 46 ശതമാനവും കോട്ടയത്ത് 63 ശതമാനവും വര്‍ധനയുണ്ടായി. ഈ പശ്ചാത്തലത്തില്‍ രോഗം നിയന്ത്രിക്കാന്‍ സംസ്ഥാനവുമായി നിരന്തര സമ്പര്‍ക്കത്തിലാണ്’- ആരോഗ്യമന്ത്രാലയം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

Share this story