യുപിയിൽ നിർത്തിയിട്ട ബസിൽ ട്രക്ക് ഇടിച്ചുകയറി; റോഡരികിൽ കിടന്നുറങ്ങിയ 18 തൊഴിലാളികൾ മരിച്ചു

യുപിയിൽ നിർത്തിയിട്ട ബസിൽ ട്രക്ക് ഇടിച്ചുകയറി; റോഡരികിൽ കിടന്നുറങ്ങിയ 18 തൊഴിലാളികൾ മരിച്ചു

ഉത്തർപ്രദേശിലെ ബറാബങ്കിയിൽ നിർത്തിയിട്ട ബസിന് പുറകിൽ ട്രക്ക് ഇടിച്ചു കയറി റോഡരികിൽ കിടന്നുറങ്ങുകയായിരുന്ന 18 തൊഴിലാളികൾ മരിച്ചു. ബിഹാർ സ്വദേശികളായ തൊഴിലാളികളാണ് കൊല്ലപ്പെട്ടത്. 19പേർക്ക് ഗുരുതരമായി പരുക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ഹരിയാനയിൽ ജോലി ചെയ്തിരുന്ന തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങുകയായിരുന്നു. ഇവർ സഞ്ചരിച്ചിരുന്ന ബസ് ദേശീയപാതയിൽ വെച്ച് ബ്രേക്ക് ഡൗണായി. തുടർന്നാണ് തൊഴിലാളികൾ റോഡരികിൽ കിടന്നുറങ്ങിയത്. അമിത വേഗതയിലെത്തിയ ലോറി ബസിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ മുന്നോട്ടു നീങ്ങിയ ബസ് തൊഴിലാളികളുടെ ദേഹത്തു കൂടി കയറിയിറങ്ങി.

Share this story