കർണാടകയിൽ 23 പേർ കൂടി മന്ത്രിസഭയിലേക്ക്; അന്തിമ തീരുമാനം ഈ ആഴ്ചയോടെ
May 21, 2023, 08:35 IST

കർണാടകയിൽ 23 പേർ കൂടി മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യും. ഈ ആഴ്ച അവസാനത്തോടെ ഇക്കാര്യത്തിൽ തീരുമാനമുണ്ടാകും. ആദ്യ ഘട്ട ചർച്ചകൾക്ക് ബംഗളൂരുവിൽ നാളെ തുടക്കമാകും. സംസ്ഥാന നേതാക്കൾ ധാരണയിലെത്തിയ ശേഷം ഹൈക്കമാൻഡ് അന്തിമ തീരുമാനമെടുക്കും
സാമുദായിക സമവാക്യങ്ങളടക്കം പരിഗണിച്ചാകും പുതിയ മന്ത്രിമാരെ തീരുമാനിക്കുക. വകുപ്പുകൾ വീതം വെക്കുന്നത് സംബന്ധിച്ചും ചർച്ചകൾ നടക്കുന്നുണ്ട്. മുഖ്യമന്ത്രി സിദ്ധരാമയ്യ പൊതുഭരണത്തിനൊപ്പം ധനകാര്യ വകുപ്പ് കൂടി ഏറ്റെടുക്കും. ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറിന് ആഭ്യന്തരം, ഊർജം എന്നീ വകുപ്പുകളായിരിക്കും.