പെറുവിൽ ബസ് അപകടം: 25 പേർ മരിച്ചു, 34 പേ‍ർക്ക് പരിക്ക്

Accidant
ലിമ: പെറുവിൽ ബസ് മറിഞ്ഞ് രണ്ട് കുട്ടികൾ ഉൾപ്പടെ 25 പേ‍ർ മരിച്ചു. പുല‍ർച്ചെയാണ് അപകടമുണ്ടായതെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോ‍ർട്ട് ചെയ്യുന്നത്. 34 പേ‍ർക്ക് പരിക്കേറ്റിട്ടുണ്ട്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ഇതേ പ്രദേശത്ത് കഴിഞ്ഞ മാസമുണ്ടായ വാഹനാപകടത്തിൽ 13 പേർ മരിച്ചിരുന്നു. അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. 2019 ൽ മാത്രം 4414 പേരാണ് പെറുവിൽ വാഹനാപകടത്തിൽ മരിച്ചതെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ സൂചിപ്പിക്കുന്നത്.

Share this story