അജിത്ത് പവാറിന്റെ യോഗത്തിൽ പങ്കെടുത്ത് 30 എംഎൽഎമാർ; ശരദ് പവാറിനൊപ്പമെത്തിയത് 13 പേർ

ncp

എൻസിപി പിളർപ്പിന് ശേഷമുള്ള ഇരുവിഭാഗങ്ങളുടെയും ആദ്യ യോഗത്തിൽ ശക്തി തെളിയിച്ചത് അജിത് പവാറിന്റെ നേതൃത്വത്തിലുള്ള വിമത പക്ഷം. അജിത്ത് പവാറിന് പിന്തുണയുമായി എത്തിയത് 30 എംഎൽഎമാരാണ്. ശരദ് പവാർ വിളിച്ച യോഗത്തിൽ ആകെ 13 എംഎൽഎമാരാണ് പങ്കെടുക്കുന്നത്. 


നിയമസഭയിൽ എൻസിപിക്ക് ആകെയുള്ളത് 53 എംഎൽഎമാരാണ്. അയോഗ്യതാ ഭീഷണി മറികടക്കാൻ 36 പേരുടെ പിന്തുണ വേണം. ഇരുവിഭാഗവും വിളിച്ച യോഗത്തിൽ പങ്കെടുക്കാതെ 10 പേർ വിട്ടുനിന്നു. അതേസമയം 35 എംഎൽഎമാർ തന്റെ യോഗത്തിൽ പങ്കെടുത്തതായി അജിത് പവാർ അവകാശപ്പെട്ടു. 40 പേരുടെ പിന്തുണ തനിക്കുണ്ടെന്നും അജിത് പവാർ പറയുന്നു. അയോഗ്യത സംബന്ധിച്ച് ഇരുപക്ഷങ്ങളും സ്പീക്കർക്ക് കത്ത് നൽകിയിട്ടുണ്ട്. 


 

Share this story