ഹിമാചലിൽ മിന്നൽ പ്രളയത്തിൽ കുടുങ്ങി 45 മലയാളി ഡോക്ടർമാർ; തിരികെയെത്തിക്കാൻ ശ്രമം തുടങ്ങി

himachal

ഹിമാചൽ പ്രദേശിൽ കനത്ത മഴയിലും മിന്നൽ പ്രളയത്തിലും മലയാളി ഡോക്ടർമാരടക്കം നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്. ഹിമാചൽ പ്രദേശിൽ യാത്രക്കാരുമായി പോയ ബസ് വെള്ളപ്പൊക്കത്തിൽ കുടുങ്ങുകയായിരുന്നു. ഡെറാഡൂണിലേക്ക് പോയ ബസാണ് വികാസ് നഗറിൽ കുടുങ്ങിയത്. ബസിന്റെ ജനലിലൂടെ യാത്രക്കാർ പുറത്തിറങ്ങി രക്ഷപ്പെട്ടതിനാൽ വൻ ദുരന്തം ഒഴിവായി. 

കൊച്ചി മെഡിക്കൽ കോളജിലെ 27 ഡോക്ടർമാരും തൃശ്ശൂർ മെഡിക്കൽ കോളജിലെ 18 ഡോക്ടർമാരുമാണ് കുടുങ്ങിക്കിടക്കുന്നത്. ഇവർ സുരക്ഷിതരാണെന്നാണ് വിവരം. ഡൽഹി കേരളാ ഹൗസ് അധികൃതരുമായി വിദ്യാർഥികൾ ബന്ധപ്പെടുന്നുണ്ട്. 

ഘീർ ഗംഗയിലെത്തിയപ്പോഴാണ് സംഘം കുടുങ്ങിയത്. ഇവരെ ക്യാമ്പിലേക്ക് മാറ്റിയതായി ട്രാവൽ ഏജൻസി അറിയിച്ചു. പ്രദേശത്ത് കനത്ത മഴ തുടരുകയാണ്. മഴയ്ക്ക് ശമനം വന്നാൽ കസോളിൽ എത്തിക്കാനാണ് ശ്രമമെന്നും ട്രാവൽ ഏജൻസി വ്യക്തമാക്കി.
 

Share this story