53കാരിയുടെ മൃതദേഹം അലമാരയിൽ ഒളിപ്പിച്ച നിലയിൽ; മകളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നു

53

മുംബൈയിൽ 53 കാരിയുടെ അഴുകിയ മൃതദേഹം വീടിന്റെ അലമാരയിൽ പ്ലാസ്റ്റിക് ബാഗിനുള്ളിൽ ഒളിപ്പിച്ച നിലയിൽ. കൊല്ലപ്പെട്ട സ്ത്രീയുടെ മകളെ പൊലീസ് കസ്റ്റഡിൽ എടുത്ത് ചോദ്യം ചെയ്തു വരികയാണ്. മുംബൈയിലെ ലാൽബാഗിൽ നിന്നാണ് ഞെട്ടിക്കുന്ന സംഭവം. രണ്ട് മാസത്തോളമായി സ്ത്രീയെ കാണാനില്ലെന്ന് അയൽവാസികൾ പറയുന്നു. 53 കാരിയെ കാണാനില്ലെന്ന് കാണിച്ച് മരിച്ച സ്ത്രീയുടെ സഹോദരൻ ചൊവ്വാഴ്ച കാലാചൗക്കി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് അന്വേഷണം ആരംഭിച്ചത്.

വീട്ടിൽ നടത്തിയ തെരച്ചിലിൽ അലമാരയിൽ നിന്ന് പ്ലാസ്റ്റിക് ബാഗിനുള്ളിൽ നിന്നും മൃതദേഹം കണ്ടെടുത്തു. മരണകാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല, മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചിട്ടുണ്ട്. മൃതദേഹം അഴുകിയിട്ടും ദുർഗന്ധം വന്നിരുന്നില്ല. ഇതിന് കാരണവും പൊലീസ് അന്വേഷിക്കുന്നുണ്ട്. അതേസമയം ഇവരുടെ 22 കാരിയായ മകളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.

Share this story