തമിഴ്‌നാട്ടിൽ മോഷണക്കുറ്റം ആരോപിച്ച് ആൾക്കൂട്ടം ക്രൂരമായി മർദിച്ച പത്ത് വയസ്സുകാരി മരിച്ചു

suicide

തമിഴ്‌നാട് പുതുക്കോട്ടയിൽ മോഷണക്കുറ്റം ആരോപിച്ച് ആൾക്കൂട്ടം ക്രൂരമായി മർദിച്ച പത്ത് വയസ്സുകാരി മരിച്ചു. കടലൂർ സ്വദേശിനി കർപ്പകാംബാൾ എന്ന കുട്ടിയാണ് മരിച്ചത്. ക്ഷേത്രത്തിൽ മോഷണം നടത്തിയെന്ന് ആരോപിച്ചാണ് കുട്ടിയെ ആൾക്കൂട്ടം മർദിച്ചത്.

സത്യനാരായണ സ്വാമി, ഭാര്യ ലില്ലി പുഷ്മ, മൂന്ന് ആൺമക്കൾ, മകൾ കർപ്പകാംബാൾ എന്നിവരെ മരത്തിൽ കെട്ടിയിട്ട് നാട്ടുകാർ മർദിക്കുകയായിരുന്നു. മോഷണത്തിന് ശേഷം ഇവർ ഓട്ടോയിൽ കയറി രക്ഷപ്പെടാൻ ശ്രമിക്കവെ നാട്ടുകാർ പിടികൂടി മർദിക്കുകയായിരുന്നുവെന്നാണ് തമിഴ്മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതത്

പോലീസ് എത്തിയാണ് ഇവരെ ആശുപത്രിയിലേക്ക് മാറ്റിയത്. എന്നാൽ ചികിത്സക്കിടെ ഗുരുതരമായി പരുക്കേറ്റ പത്ത് വയസ്സുകാരി മരിക്കുകയായിരുന്നു. സംഭവത്തിൽ പോലീസ് കൊലപാതക കേസ് രജിസ്റ്റർ ചെയ്തു.
 

Share this story