മംഗളൂരുവിൽ ഓട്ടോറിക്ഷയിലുണ്ടായ സ്‌ഫോടനം; തീവ്രവാദ ബന്ധം സ്ഥിരീകരിച്ച് പോലീസ്

auto

മംഗളൂരുവിൽ ഓട്ടോറിക്ഷയിലുണ്ടായ സ്‌ഫോടനത്തിൽ തീവ്രവാദ ബന്ധമുണ്ടെന്ന് സ്ഥിരീകരിച്ച് കർണാടക പോലീസ്. സ്‌ഫോടനം യാദൃശ്ചികമല്ലെന്നും കൃത്യമായ ആസൂത്രണത്തോടെ നടന്ന തീവ്രവാദ പ്രവർത്തനമാണെന്നും കർണാടക ഡിജിപി അറിയിച്ചു. കേന്ദ്ര ഏജൻസികളുമായി ചേർന്ന് പോലീസ് വിശദമായ അന്വേഷണം നടത്തുകയാണെന്നും ഡിജിപി പ്രവീൺ സൂദ് ട്വീറ്റ് ചെയ്തു

സ്‌ഫോടനം നടന്ന ഓട്ടോറിക്ഷയിൽ നിന്ന് കത്തിക്കരിഞ്ഞ നിലയിൽ പ്രഷർ കുക്കറും ബാറ്ററികളും കണ്ടെത്തിയതായി റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞ ദിവസമാണ് മംഗളൂരുവിൽ സ്‌ഫോടനം നടന്നത്. സ്‌ഫോടനത്തിൽ ഓട്ടോ ഡ്രൈവർക്കും യാത്രക്കാരനും പരുക്കേറ്റിരുന്നു. യാത്രക്കാരന്റെ ബാഗിൽ നിന്നാണ് പൊട്ടിത്തെറിയുണ്ടായതെന്നാണ് ഓട്ടോ റിക്ഷ ഡ്രൈവറുടെ മൊഴി.
 

Share this story